
രാജ്യത്തെ ഏഴ് വയസ്സുവരെയുള്ള കുട്ടികള്‍ക്ക് അഞ്ചാംപനിക്കെതിരായ ബൂസ്റ്റര്‍ ഡോസ് കുത്തിവെയ്പ് നല്‍കണമെന്ന് ആരോഗ്യ രോഗപ്രതിരോധ മന്ത്രാലയം. ആരോഗ്യ കേന്ദ്രങ്ങള്‍ ,സ്‌കൂള്‍ ക്ലിനിക്കുകള്‍ എന്നിവിടങ്ങളില്‍ നിന്ന് സൗജന്യ പ്രതിരോധ കുത്തിവെടുപ്പ് എടുക്കാമെന്നും മന്ത്രാലയം അറിയിച്ചു. ആഗോള തലത്തില്‍ അഞ്ചാംപനി പടരുന്ന പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്.
എമിറേറ്റ്‌സ് ഹെല്‍ത്ത് സര്‍വീസസ്, അബുദാബി പബ്ലിക് ഹെല്‍ത്ത് സെന്റര്‍. ദുബായ് ഹെല്‍ത്ത് അതോറിറ്റി എന്നിവയുമായി സഹകരിച്ചാണ് ഈ ക്യാമ്പയിന്‍ നടത്തുന്നത്. ‘സ്വയം പരിരക്ഷ ഉറപ്പാക്കി സമൂഹത്തെ രക്ഷിക്കൂ’ എന്ന പ്രമേയത്തിലാണ് ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നത്.