എയർപോർട്ട് ലിങ്ക് റോഡ്: അറ്റകുറ്റപ്പണിക്ക് പത്ത് ലക്ഷം അനുവദിച്ചു

തളിപ്പറമ്പ്: ചൊറുക്കള- ബാവുപ്പറമ്പ്- മയ്യിൽ- എയർപോർട്ട് ലിങ്ക് റോഡിൻ്റെ അടിയന്തര അറ്റകുറ്റപ്പണിക്ക് പത്ത് ലക്ഷം രൂപ അനുവദിച്ചു. എം വി ഗോവിന്ദൻ മാസ്റ്റർ എംഎൽഎ ഇടപെട്ട് കേരള റോഡ് ഫണ്ട് ബോർഡ് മുഖേനയാണ് തുക അനുവദിച്ചത്. സംസ്ഥാന പാത ചൊറുക്കള ഭാഗം മുതൽ ബാവുപ്പറമ്പ് വരെ കുഴികളടച്ച് റീടാർ ചെയ്ത് ഗതാഗത യോഗ്യമാക്കാൻ ആണ് തുക വിനിയോഗിക്കുക.

സ്ഥലമേറ്റെടുപ്പ് നടപടികൾ 30-നകം പൂർത്തിയാക്കി ജൂണിൽ ടെൻഡർ നടപടികളിലേക്ക് കടക്കാൻ പൊതുമരാമത്ത് വകുപ്പ് റോഡ് അവലോകന യോഗം തീരുമാനിച്ചു. എയർ പോർട്ട് ലിങ്ക് റോഡിന്റെ സ്ഥലം ഏറ്റെടുപ്പിനുള്ള റവന്യൂ നടപടികളുടെ വിശദ മൂല്യനിർണയ രേഖ 15-നകം പുറത്തിറക്കണമെന്നും യോഗം തീരുമാനിച്ചു. നിലവിൽ സാങ്കേതിക അനുമതിക്കുള്ള നടപടിക്രമങ്ങൾ നടക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *