കോഴിക്കോട് ജില്ലയിൽ നാളെ മുതൽ ജലവിതരണം മുടങ്ങും

കോഴിക്കോട്: ജില്ലയിൽ നാളെ രാവിലെ മുതൽ നാലു ദിവസത്തേക്ക് ജലവിതരണം മുടങ്ങും. ദേശീയപാത നിർമ്മാണവുമായി ബന്ധപ്പെട്ട് വേങ്ങേരിയിൽ പൈപ്പ് മാറ്റുന്നതാണ് നിയന്ത്രണങ്ങൾക്ക് കാരണം. കോഴിക്കോട് കോർപ്പറേഷൻ, ഫറോക് മുൻസിപ്പാലിറ്റി തുടങ്ങി ബാലുശ്ശേരി, നന്മണ്ട, നരിക്കുനി, കാക്കൂർ, തലക്കുളത്തൂർ, ചേളന്നൂർ, കക്കോടി, കുരുവട്ടൂർ, കുന്നമംഗലം, പെരുവയൽ, പെരുമണ്ണ, ഒളവണ്ണ , കടലുണ്ടി, മാവൂർ പഞ്ചായത്തുകൾ എന്നിവയുൾപ്പെടെ 14 പഞ്ചായത്തുകളിലാണ് ജലവിതരണം മുടങ്ങുന്നത്.

മെഡിക്കൽ കോളജ് ഉൾപ്പെടുന്ന അത്യാവശ്യ ഇടങ്ങളിലേക്ക് വെള്ളം എത്തിക്കാൻ പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ട്. ജനങ്ങൾ മുൻകരുതൽ സ്വീകരിക്കണമെന്ന് ജലഅതോറിറ്റി സുപ്രണ്ടിംഗ് എഞ്ചിനിയർ പി സി ബിജു പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *