
യൂത്ത് കോൺഗ്രസ് അധ്യക്ഷസ്ഥാനത്തിൽ ഐ ഗ്രൂപ്പിൽ കടുത്ത അതൃപ്തി. അപമാനിച്ചു എന്ന വിലയിരുത്തലിൽ അബിൻ വർക്കി. രണ്ടുവർഷം മുൻപ് നിഷേധിച്ച സ്ഥാനം തലയിൽ കെട്ടിവച്ചു. സംഘടനാ ചട്ടക്കൂടിൽ സംസ്ഥാന വൈസ് പ്രസിഡന്റിനെക്കാൾ പ്രാധാന്യം കുറഞ്ഞ പദവിയാണ് ദേശീയ സെക്രട്ടറി എന്നും വിലയിരുത്തൽ. അബിൻ വർക്കി നാളെ രാവിലെ പത്ത് മണിക്ക് മാധ്യമങ്ങളെ കാണും എന്ന് അറിയാൻ സാധിച്ചത്.
ദേശീയ സെക്രട്ടറി സ്ഥാനം രണ്ട് വര്‍ഷം മുന്‍പ് ഏറ്റെടുക്കാന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും അബിന്‍ വര്‍ക്ക് ഈ സ്ഥാനം നിരസിച്ചിരുന്നു. അതേ പദവി ഇപ്പോള്‍ സമവായം എന്ന നിലയില്‍ തന്നെ പരിഹസിക്കുന്ന നിലപാടാണ് നേതൃത്വം സ്വീകരച്ചതെന്നാണ അബിന്‍ വര്‍ക്കി പറയുന്നത്.
വൈസ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറ്റ് അബിന്‍ വര്‍ക്കിയെ സംസ്ഥാന രാഷ്ട്രീയത്തില്‍ നിന്ന് ഒഴിവാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് നടക്കുന്നതെന്ന് വിലയിരുത്തലിലാണ് അബിന്‍ വര്‍ക്കി. സംഘടനാ തിരഞ്ഞെടുപ്പിന്റെ ഭാഗമാകാത്ത ബിനു ചു ള്ളിയിലിനെ വര്‍ക്കിങ് പ്രസിഡന്റ് ആക്കിയതിലും ഐ ഗ്രൂപ്പില്‍ അതൃപ്തിയുണ്ട്.