
ഓമല്ലൂർ ∙ നവംബർ 16ന് ഓമല്ലൂരിൽ നടക്കുന്ന ആൾ ഇന്ത്യ ഫോർവേഡ് ബ്ലോക്ക് പത്തനംതിട്ട ജില്ലാ കൺവെൻഷന്റെ സ്വാഗതസംഘം രൂപീകരിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ടി. മനോജ് കുമാർ യോഗം ഉദ്ഘാടനം ചെയ്തു. ആറന്മുള നിയോജകമണ്ഡലം സെക്രട്ടറി മുരളീധരൻ ഓമല്ലൂർ അദ്ധ്യക്ഷത വഹിച്ചു.
ജില്ലാ സെക്രട്ടറി ശ്രീകോമളൻ, ജി. നിശീകാന്ത്, സുരേഷ് പ്രക്കാനം, ജി. വിദ്യാസാഗർ, സീതത്തോട് രാമചന്ദ്രൻ, പി. ജി. സുകു, രാധാകൃഷ്ണൻ, ഭുവനചന്ദ്രൻ, സുരേഷ് പന്തളം, സുധ വിജയൻ എന്നിവർ പ്രസംഗിച്ചു.

സ്വാഗതസംഘത്തിൽ ശ്രീകോമളൻ ചെയർമാനായും ജി. വിദ്യാസാഗർ, സീതത്തോട് രാമചന്ദ്രൻ എന്നിവർ വൈസ് ചെയർമാന്മാരായും ജി. നിശീകാന്ത് ജനറൽ കൺവീനറായും മുരളീധരൻ ഓമല്ലൂർ, സുരേഷ് ബാബു, കെ. എൻ. രാജമ്മ എന്നിവർ കൺവീനർമാരായും പി. ടി. സുകു ട്രഷററായും തിരഞ്ഞെടുത്തു.