
പാലക്കാട്: ടി.യു.സി.സി പാലക്കാട് ജില്ലാ പ്രസിഡന്റും ആൾ ഇന്ത്യ ഫോർവേഡ് ബ്ലോക്ക് പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായ സഖാവ് സുരേന്ദ്രൻ നിര്യാതനായി. വളരെ സൗമ്യനും മികച്ച സംഘാടകനുമായിരുന്ന സഖാവിന്റെ വേർപാട് ട്രേഡ് യൂണിയൻ പ്രസ്ഥാനത്തിനും പാർട്ടിക്കും കനത്ത നഷ്ടമായി. തൊഴിലാളി പ്രസ്ഥാനത്തിന്റെ മുന്നേറ്റത്തിനായി ജീവിതം മുഴുവൻ സമർപ്പിച്ച സഖാവിനെ സഹപ്രവർത്തകർ അനുസ്മരിച്ചു.
പ്രിയ സഖാവിന്റെ നിര്യാണത്തിൽ ആൾ ഇന്ത്യ ഫോർവേഡ് ബ്ലോക്ക് പാലക്കാട് ജില്ലാ സെക്രട്ടറി മോഹൻ കാട്ടാശേരി പരേതന്റെ കുടുംബാംഗങ്ങളെ നേരിൽ കണ്ട് അനുശോചനം അറിയിക്കുകയും ദുഃഖത്തിൽ പങ്കുചേരുകയും ചെയ്തു
