
ആന്തൂർ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഫണ്ട് വെട്ടികുറച്ചതിനെതിരെയും ആശ വർക്കർ സമരം ഒത്തു തീർപ്പാക്കുക, റബ്ബർ ഉൾപ്പെടെയുള്ള കാർഷിക ഉൽപ്പന്നങ്ങൾക്ക് താങ്ങുവില നിശ്ചയിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് യു.ഡി.എഫ്. ആന്തൂർ മണ്ഡലം കമ്മിറ്റി ആന്തൂർ മുൻസിപ്പാലിറ്റി മുന്നിൽ ധർണ സംഘടിപ്പിച്ചു.
ഫോർവേഡ് ബ്ലോക്ക് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ടി. മനോജ് കുമാർ ധർണ സമരം ഉദ്ഘാടനം ചെയ്തു. യോഗത്തിൽ എ. എൻ. ആന്തൂരാൻ സ്വാഗതം പറഞ്ഞു. യു.ഡി.എഫ്. മണ്ഡലം പ്രസിഡന്റും മുസ്ലിം ലീഗ് നേതാവുമായ സമദ് കടമ്പേരി അധ്യക്ഷനായിരുന്നു. ഡി. സി. സി. ജനറൽ സെക്രട്ടറി നൗഷാദ് ബ്ലത്തൂർ മുഖ്യപ്രഭാഷണം നടത്തി.
യു.ഡി.എഫ്. നേതാക്കളായ എ. പി. ആദംകുട്ടി, ഇ. പി. രാജീവൻ, വി. വി. നാരായണൻ, ടി. എൻ. ഉണ്ണികൃഷ്ണൻ മാസ്റ്റർ, പി. ഇന്ദിര, പി. സുജാത, വി. കബീർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
