
ഐഎസ്ആർഒ വികസിപ്പിച്ച ജിസാറ്റ്- 20 വാർത്താവിനിമയ ഉപഗ്രഹത്തിന്റെ(GSAT-20) വിക്ഷേപണം വിജയം. ഇലോണ്‍ മസ്‌കിന്‍റെ ഉടമസ്ഥതയിലുള്ള സ്വകാര്യ ബഹിരാകാശ കമ്പനിയായ സ്പേസ് എക്‌സിന്റെ ഫാൽക്കൺ 9 റോക്കറ്റ് ഉപയോഗിച്ചാണ് ജിസാറ്റ് 20 വിക്ഷേപിച്ചത്.
ഫ്‌ളോറിഡയിലെ കേപ് കനാവറലിലുള്ള സ്‌പേസ് കോംപ്ലക്‌സ് 40 ൽ നിന്ന് പുലർച്ചെ 12.01നായിരുന്നു വിക്ഷേപണം. 12.36ഓടെ തന്നെ മിഷൻ പൂർത്തീകരിച്ചു.
ഏകദേശം 4,700 കിലോഗ്രാം ഭാരമുള്ള ഇന്ത്യൻ ഉപഗ്രഹം, ഇന്ത്യയുടെ ആശയവിനിമയ ഇൻഫ്രാസ്ട്രക്ചർ മെച്ചപ്പെടുത്തുന്നതിനാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. 14 വർഷത്തെ ദൗത്യ ആയുസ്സുള്ള കാ-ബാൻഡ് ഹൈ-ത്രൂപുട്ട് കമ്മ്യൂണിക്കേഷൻസ് പേലോഡ് ഇതിലുണ്ട്.