തിരുവനന്തപുരം: കേരള സർക്കാർ 2025ലെ പൊതുഅവധി ദിനങ്ങൾ പ്രഖ്യാപിച്ചു. ജനുവരി 2-ന് മന്നം ജയന്തി, ഫെബ്രുവരി 26-ന് ശിവരാത്രി, മാർച്ച് 31-ന് ഈദുൽ ഫിത്‌ർ, ഏപ്രിൽ 14-ന് വിഷു/അംബേദ്കർ ജയന്തി, മേയ് 1-ന് മേയ്ദിനം, ജൂൺ 6-ന് ബക്രീദ്, ഓഗസ്റ്റ് 15-ന് സ്വാതന്ത്ര്യദിനം, സെപ്റ്റംബർ 4-ന് ഒന്നാം ഓണം, സെപ്റ്റംബർ 5-ന് തിരുവോണം/നബിദിനം, ഒക്ടോബർ 2-ന് വിജയദശമി/ഗാന്ധിജയന്തി, ഒക്ടോബർ 20-ന് ദീപാവലി, ഡിസംബർ 25-ന് ക്രിസ്മസ് എന്നിവ അവധിദിനങ്ങളായി പ്രഖ്യാപിച്ചു.
അടുത്ത വർഷത്തെ പ്രധാനപ്പെട്ട 5 അവധി ദിവസങ്ങൾ പട്ടികയില്ല. കാരണം, ഈ 5 അവധി ദിവസങ്ങളും ഞായറാഴ്ചയാണ് വരുന്നത്.
ജനുവരി 26 റിപ്പബ്ലിക് ദിനം, ഏപ്രിൽ 20 ഈസ്റ്റർ, സെപ്റ്റംബർ 7 നാലാം ഓണം/ ശ്രീനാരായണ ഗുരു ജയന്തി, ജൂലൈ 17 ശ്രീകൃഷ്ണജയന്തി, സെപ്റ്റംബർ 21 ശ്രീനാരായണഗുരു സമാധി എന്നീ ദിവസങ്ങളാണ് പട്ടികയിലില്ലാത്തത്. 2025 ൽ ഏറ്റവും അധികം അവധി ദിവസങ്ങൾ സെപ്റ്റംബറിലാണ്. ഓണം ഉൾപ്പെടെയുള്ള ആറ് അവധി ദിനങ്ങൾ ആണ് സെപ്റ്റംബറിൽ ലഭിക്കുക. നവംബറിൽ പൊതു അവധി ദിനങ്ങളില്ല.
അതേസമയം അടുത്തവർഷം ഗാന്ധിജയന്തിയും വിജയദശമിയും ഒരേ ദിവസമാണ്.