
പത്ത് കോടി രൂപ ഒന്നാം സമ്മാനമുള്ള, സംസ്ഥാന സർക്കാരിന്‍റെ സമ്മർ ബമ്പർ ലോട്ടറി ടിക്കറ്റ് നറുക്കെടുപ്പ് ബുധനാഴ്ച ഉച്ച കഴിഞ്ഞ് രണ്ടുമണിക്കു നടത്തും. 50 ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. മൂന്നാം സമ്മാനം അഞ്ച് ലക്ഷം രൂപ വീതം ഓരോ സീരീസിലെയും രണ്ടു വീതം ടിക്കറ്റുകൾക്ക്. അവസാന അഞ്ചക്കത്തിന് നാലാം സമ്മാനമായി ഒരു ലക്ഷം രൂപ വീതം.
5000 രൂപ, 2000 രൂപ, 1000 രൂപ, 500 രൂപ എന്നിങ്ങനെയാണ് മറ്റു സമ്മാനങ്ങൾ. 36 ലക്ഷം ലോട്ടറി ടിക്കറ്റുകൾ വിതരണത്തിനെത്തിച്ചിരുന്നു.
