
തിരുവനന്തപുരം:
കേരള യൂത്ത് കോൺഗ്രസിന്റെ പുതിയ സംസ്ഥാന നേതൃത്വത്തെ പ്രഖ്യാപിച്ചു. ഒ.ജെ. ജനീഷ് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനായി നിയമിക്കപ്പെട്ടു. നിലവിൽ സംസ്ഥാന വൈസ് പ്രസിഡന്റായിരുന്ന ജനീഷിനെ അധ്യക്ഷസ്ഥാനത്തേക്ക് ഉയർത്തിയാണ് നിയമനം. മുൻ അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ രാജിവെച്ചതിന് മാസങ്ങൾക്കുശേഷമാണ് പുതിയ അധ്യക്ഷനെ പ്രഖ്യാപിച്ചത്.
അതോടൊപ്പം, ബിനു ചുള്ളിയിൽ യൂത്ത് കോൺഗ്രസിന്റെ വർക്കിങ് പ്രസിഡൻറായി നിയമിക്കപ്പെട്ടു. സംഘടനയുടെ ചരിത്രത്തിൽ ആദ്യമായാണ് ഈ പദവി സൃഷ്ടിച്ച് നിയമനം നടത്തുന്നത് എന്നതും ശ്രദ്ധേയമാണ്.
കൂടാതെ, അബിൻ വർക്കിയും കെ.എം. അഭിജിത്ത്യും യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറിമാരായി തെരഞ്ഞെടുക്കപ്പെട്ടു.
പുതിയ നേതൃത്വത്തിന്റെ പ്രഖ്യാപനത്തോടെ സംഘടനാ പ്രവർത്തനങ്ങൾക്ക് പുതുജീവനം ലഭിക്കുമെന്ന പ്രതീക്ഷയുണ്ട്.