രാഷ്ട്രീയം സ്നേഹബന്ധിതമാകണം: പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍

പരിയാരം: സഹജീവി സ്നേഹത്തിന്റെയും പരസ്പര സാഹോദര്യത്തിന്റെയും ഇടങ്ങളായി രാഷ്ട്രീയ മേഖലയെ തിരിച്ചുകൊണ്ടുവരുന്നതിന് കൂട്ടായ പരിശ്രമം അനിവാര്യമാണെന്ന് മുസ്ലീം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വലി ശിഹാബ് തങ്ങള്‍ പറഞ്ഞു.

ആലക്കാട് ഫാറൂഖ് നഗര്‍ ശാഖ മുസ്ലീം ലീഗിന്റെ പുതുതായി നിര്‍മിച്ച ശിഹാബ് തങ്ങള്‍ സൗധം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഷിഹാബ് ചെറുകുന്നോന്‍ അധ്യക്ഷത വഹിച്ചു.

യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റ് അഡ്വ.ഷിബു മീരാന്‍ മുഖ്യ പ്രഭാഷണം നടത്തി ചടങ്ങില്‍ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അഡ്വ എം.ഷംസദ്ദീന്‍ എം.എല്‍.എ, ജില്ലാ പ്രസിഡന്റ് അഡ്വ.അബ്ദുള്‍ കരീം ചേലേരി, ജന.സെക്രട്ടറി കെ.ടി.സഹദുള്ള, ഇബ്രാഹിം കുട്ടി തിരുവട്ടൂര്‍, മണ്ഡലം ആക്ടിങ് പ്രസിഡന്റ് അസ്ലം കണ്ണപുരം, കടന്നപ്പള്ളി മുസ്തഫ, കെ.കെ.ആലിഹാജി, വി.യൂ.ഹാഷിം ഹാജി,

യൂത്ത് ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് ജംഷീര്‍ ആലക്കാട്, ഉമ്മര്‍ ഹാജി, അബ്ദുള്‍ ഖാദര്‍ ഹാജി, ഇക്ബാല്‍ കോയിപ്ര, അബൂബക്കര്‍ വായാട്, പി.വി.അബ്ദുല്‍ ഷുക്കൂര്‍, അലി മംഗര, കെ.സി.സൈനുല്‍ ആബിദ്, വാര്‍ഡ് മെമ്പര്‍ ഷംസീറ അലി, കെ.സുഹൈല്‍, സി.ജാഫര്‍, സി.ഉബൈദ, പി.വി.യൂസഫ, സി.അഷ്റഫ്, അര്‍ഷാദ്, ശാമില്‍, അല്‍ത്താഫ്, പി.അഷ്റഫ് എന്നിവര്‍ പ്രസംഗിച്ചു. ജന. സെക്രെട്ടറി സി.ടി.പക്കര്‍ സ്വാഗതവും കെ.വി.സാജിദ് നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *